റാന്നി: ശക്തമായ മഴയിൽ മൂഴിയാർ ഡാമിൽ റെഡ് അലർട്ട്;ഷട്ടറുകൾ തുറന്നേക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ.
കെ എസ് ഇ ബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു.മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററായും റെഡ് അലർട്ട് ലെവൽ 190 മീറ്ററായും നിജപ്പെടുത്തിയിരിക്കുകയാണ്.ഡാമിലെ ജലനിരപ്പ് 25.9.25 വൈകിട്ട് 4 ന് ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയിട്ടുള്ളതുമാണ്.