നിലമ്പൂർ: ഒറ്റ രാത്രി കൊണ്ട് കൃഷി സ്ഥലം വെളുപ്പിച്ച് കാട്ടാന, ഇടിവണ്ണയിലെ കർഷകർക്ക് ഇത് ദുരിത കാലം #localissue
നിലമ്പൂർ ഇടിവണ്ണയിൽ ഭീതി വിതച്ച് കാട്ടാനകൾ. സോളാർ വേലികൾ തകർത്തും. വീടിന്റെ മതിലുകൾ തകർത്തും കാട്ടാനകൾ വീട്ടുമുറ്റങ്ങളിലേക്ക്. വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പ്രവർത്തന രഹിതമായ സോളാർ വേലികൾ അടിയന്തര പ്രധാന്യതോടെ പുനർ നിർമ്മിച്ച് വനം വകുപ്പ്.ഒന്നര കിലോമീറ്റർ ഭാഗത്തുകൂടി സോളാർ ബെദ്യുത വേലി നിർമ്മിക്കണമെന്ന് കർഷകർ. ഇടിവണ്ണ ചുള്ളിയോട് ഭാഗത്താണ് ഇന്ന് പുലർച്ചെ വ്യാപകമായി കൃഷി നശിപ്പിച്ചത്.