ചെങ്ങന്നൂര്‍ -മാന്നാര്‍ റോഡില്‍ പരുമല ആശുപത്രി ജംഗ്ക്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിൽ നിര്‍ദേശിച്ചു.ചുമത്ര മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഘടന രൂപരേഖ കാലതാമസമില്ലാതെ ലഭ്യമാക്കണം. ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ട് വഴി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അനുമതി ലഭിച്ചവ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും എം എൽ അ നിർദ്ദേശിച്ചു.