പട്ടാമ്പി: കുലുക്കല്ലൂർ മുളയൻകാവിലെ ചെറിയ കാളവേല ആഘോഷിച്ചു
ഇണക്കാളകളുടെ പ്രൗഢിയിൽ മുളയൻകാവിലെ ചെറിയ കാളവേല ആഘോഷിച്ചു. രണ്ട് കാളവേലയും പൂരവും ആഘോഷിക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് മുളയൻകാവ് ഭഗവതിക്ഷേത്രം. രാത്രി തട്ടകങ്ങളിൽ നിന്നുള്ള ഇണക്കാളകൾ എത്തിത്തുടങ്ങി. തുടർന്ന് കാളപ്രദക്ഷിണം ആരംഭിച്ചു. പാണ്ടിമേളം അകമ്പടിയേകി. കാളയിറക്കവും നടന്നു.