തൃശൂർ: പോട്ടോർ തെക്കുംമുറി റെയിൽവേ ഗേറ്റ് പരിസരത്തെ അങ്കണവാടി പ്രവർത്തിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു #localissue
പോട്ടോർ തെക്കുംമുറി റെയിൽവേ ഗേറ്റ് പരിസരത്തെ അങ്കണവാടി പ്രവർത്തിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മേഖലയിലെ നിരവധി കുരുന്നുകൾക്ക് അക്ഷരം പകർന്നു നൽകേണ്ട അങ്കണവാടി ഒരു മാസത്തോളമായി പ്രവർത്തിക്കാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ശോചനീയാവസ്ഥയെ തുടർന്ന് ഫിറ്റ്നസ് നൽകാനാവില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു.