ദേവികുളം: മറയൂർ ചിന്നാർ റോഡിൽ ഇറങ്ങിയ ഒറ്റയാൻ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ദൃശ്യങ്ങൾ പുറത്ത്
മറയൂര്‍ ചിന്നാര്‍ റോഡില്‍ ആളാംപെട്ടി ജെല്ലിമലയിലാണ് അര്‍ദ്ധരാത്രിയില്‍ ഒറ്റയാന് നടുറോഡില്‍ ഇറങ്ങിയത്. ഇതോടെ മണിക്കൂറുകളോളം പാതയില്‍ ഗതാഗതം തടസപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഉള്‍പ്പെടെ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ പെട്ടു. അര്‍ദ്ധരാത്രി 2 മണിയോടെ നടുറോഡില്‍ ഇറങ്ങിയ ഒറ്റയാന് പുലര്‍ച്ചെ ഒരു വശത്തേക്ക് മാറിയതോടെയാണ് വാഹനങ്ങള്‍ കടന്നുപോയത്. സംഭവം അറിഞ്ഞിട്ടും വനപാലകര്‍ എത്താതിരുന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കിയെന്നും പരാതി ഉണ്ട്.