ഏറനാട്: ‘കേരളം വിഷൻ 2031’ കായിക സെമിനാർ സംഘാടകസമിതി യോഗം കളക്ട്റേറ്റ് കോൺഫ്രൻസ് ഹാളിൽ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നല്കുന്ന 'വിഷന്‍ 2031' ന്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന സെമിനാര്‍ ഒക്ടോബര്‍ 12,13 തീയതികളില്‍ മലപ്പുറത്ത് നടക്കും. സെമിനാര്‍ സംഘാടക സമിതി രൂപീകരണയോഗം മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ഇന്ന് 4 മണിക്ക് ചേര്‍ന്നു. കായികരംഗത്ത് കേരളം ഇതുവരെ നേടിയ വളര്‍ച്ച വിലയിരുത്തി ക്കൊണ്ട് ഭാവി വികസനപാതയെ രൂപപ്പെടുത്തിയെടു ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സെമിനാറിന്റെ ലക്ഷ്യം.