ആലുവ: താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ പറമ്പൂശ്ശേരിയിൽ മയക്കുമരുന്നിനും മദ്യത്തിനും എതിരെ കലാജാഥയും പൊതുസമ്മേളനവും നടത്തി
പറമ്പുശ്ശേരിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന പൊതുസമ്മേളനം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് കെ എൻ വിപനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു, ജാഥാ ക്യാപ്റ്റൻ മഞ്ജു കൃഷ്ണകുമാർ ലഹരിക്കും മയക്കുമരുന്നിനും എതിരെയുള്ള സന്ദേശവും ലഹരി വിരുദ്ധ പ്രതിജ്ഞയും അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു