തലശ്ശേരി: ദേശീയപാതയിൽ ഇനി കുരുക്കഴിയും, കൊടുവള്ളി മേൽപ്പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
കണ്ണൂർ തലശ്ശേരി ദേശീയപാതയിലും തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലും ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന കൊടുവള്ളി റെയിൽവേ ഗേറ്റിൽ നിന്ന് വാഹന യാത്രക്കാർക്ക് മോക്ഷം ലഭിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ചൊവ്വാഴ്ച്ച പകൽ 12 ഓടെ കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു