ഉടുമ്പൻചോല: ഇരട്ടയാറിൽ ഹോട്ടൽ ഉടമ കുടിവെള്ള സ്രോതസിലേക്ക് മലിനജലം ഒഴുക്കി കുടിവെള്ളം മലിനപ്പെടുത്തുന്നതായി പരാതി #localissue
ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമയാണ് മലിന ജലം തോട്ടിലേക്ക് ഒഴുക്കുന്നത്. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ പൈപ്പിട്ടാണ് മലിനജലം തോട്ടില്‍ എത്തിക്കുന്നത്. തോട്ടിലെ ജലത്തില്‍ നെയ്യും എണ്ണയും പാടപോലെ കെട്ടികിടക്കുകയാണ്. മലിന ജലം ഒഴുകുന്ന ഓടപോലെ തോട് മാറുകയും ചെയ്തു. നിരവധി തവണ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് ജീവനക്കാര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായില്ല. കൈമടക്ക് വാങ്ങി ഉദ്യോഗസ്ഥര്‍ പരാതി ഒതുക്കുകയാണന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.