നിലമ്പൂർ: മെസ്സി കളിക്കുക കലൂർ സ്റ്റേഡിയത്തിൽ തന്നെയെന്ന് മന്ത്രി അബ്ദുറഹിമാൻ നിലമ്പൂരിൽ ഇന്ന് പറഞ്ഞു
അർജറ്റിന ടീം കളിക്കുക കലൂർ സ്റ്റേഡിയത്തിൽ തന്നെ യെന്ന് കായിക വകുപ്പുമന്ത്രി. വി.അബ്ദുറഹ്മാൻ. ഒരുക്കങ്ങൾ തകൃതിയിൽ നടന്നു വരികയാണെന്നും മന്ത്രി നിലമ്പൂരിൽ പറഞ്ഞു. മെസിയെ സാധാരണകാർക്ക് കാണാനുള്ള അവസരം ഉണ്ടാകും. എല്ലാം കൊണ്ട് അനുകൂലമായ സാഹചര്യമുള്ള സ്റ്റേഡിയമാണ് കലൂർ സ്റ്റേഡിയം എന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സി റ്റിയിൽ തുടങ്ങാൻ പോകുന്ന സ്റ്റേഡിയ ത്തിന്റെ പ്രാരംഭനടപടികൾക്കായി 100 കോടി അനുവദിച്ചിട്ടുണ്ട്.ടെൻണ്ടർ നടപടി കൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രിപറഞ്ഞു