ഉടുമ്പൻചോല: ജലനിരപ്പ് ഉയർന്നു, പൊൻമുടി അണക്കെട്ടിൻ്റെ ഒരു ഷട്ടർ ഉയർത്തി
രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ വര്‍ഷം ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. പന്നിയാര്‍ ഇലട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടില്‍ 707.75 അടി ആണ് പരമാവധി സംഭരണശേഷി. ഇപ്പോള്‍ 706.85 അടി വെള്ളമാണ് ഡാമിലുള്ളത്. 706.05ആണ് റെഡ് അലേര്‍ട്ട്.