തിരൂരങ്ങാടി: വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്വി ഇന്ന് കൂരിയാട് പറഞ്ഞു.
മന്ത്രിമാർക്കും എംപിമാർക്കും ഭാര്യയ്ക്ക് പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് സമസ്ത നേതാവ് ബഹാഉദ്ദീൻ മുഹമ്മദ് നദ്വി. പറഞ്ഞത് വസ്തുതയാണെന്നും മന്ത്രിമാരെ മാത്രമല്ല ഉദ്ദേശിച്ചതെന്നും നദ്വി പറഞ്ഞു. സമൂഹത്തെ ഉണർത്തുകയായിരുന്നു ലക്ഷ്യമെന്നു പറഞ്ഞ അദ്ദേഹം ഉമർ ഫൈസി മുക്കത്തെയും രൂക്ഷമായി വിമർശിച്ചു. ജിഫ്രി തങ്ങൾക്കും വിമർശനമുണ്ട്.പറഞ്ഞത് വസ്തയല്ലേയെന്നും നിലവിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.