ദേവികുളം: മൂന്നാർ വട്ടവട റൂട്ടിൽ കാർ യാത്രികൻ്റെ സാഹസിക യാത്ര, ദൃശ്യങ്ങൾ പുറത്ത്
മൂന്നാറില്‍ നിന്നും വട്ടവടയ്ക്കുള്ള യാത്രയിലാണ് അപകടകരമായ രീതിയില്‍ യുവാവ് കാറിനുള്ളില്‍ ശരീരത്തിന്റെ പകുതിയും പുറത്തേക്കിട്ട് യാത്ര ചെയ്തത്. കാറിന്റെ ഡോറിന് മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്ത യുവാവ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരണവും നടത്തി. വിനോദ സഞ്ചാരികളുടേത് ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്നതിനിടെയായിരുന്നു നിയമലംഘനം. തമിഴ്നാട് രജിസ്ട്രേഷനില്‍ ഉള്ളതായിരുന്നു കാര്‍. മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തുന്ന വാഹന യാത്രികര്‍ നടത്തുന്ന നിയമലംഘനം അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ട്.