കൊല്ലം: പെരുമണിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു
Kollam, Kollam | Sep 13, 2025 കൊല്ലം അഞ്ചാലുംമൂട് പെരുമണിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം. ആളപായമൊന്നുമില്ല. പെരുമണ്‍ ക്ഷേത്രത്തിനടുത്താണ് സംഭവം ഉണ്ടായത്. എയര്‍ കണ്ടീഷണറിന്റെ കംപ്രസറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സംശയം. തീപിടിത്തത്തിൽ വീട്ടുപകരണങ്ങൾ പൂര്‍ണമായും കത്തി നശിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.