ദേവികുളം: ഡിവിഷനുകൾ വർധിപ്പിച്ച സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെന്ന് ആർജെഡി സംസ്ഥാന പ്രസിഡൻ്റ് അടിമാലിയിൽ പറഞ്ഞു
രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് കണക്കുകളും പരിശോധിക്കുമ്പോള്‍, ഡിവിഷനുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ശബരിമല വിഷയം അടക്കമുള്ള പ്രശ്നങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രത്യേക റോള്‍ ഒന്നും ഉണ്ടായിട്ടില്ല. ഏറ്റവും നല്ല ആളെ പ്രസിഡന്റാക്കിയില്ലേ എന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു. മുന്നണി വിടുമോ എന്ന ചോദ്യം എപ്പോഴും ചോദിക്കുന്ന ചോദ്യമാണെന്നും ശ്രേയാംസ്കുമാര്‍ വ്യക്തമാക്കി.