ഏറനാട്: ബംഗ്ലൂരിൽ ബസിടിച്ച് തൃക്കലങ്ങോട് സ്വദേശി മരിച്ചു
കരിക്കാട് പരേതനായ സോമസുന്ദരൻ നായരുടെ മകൻ പുതുശേരിക്കുത്ത് അനിൽ കുമാറാണ് മരിച്ചത്. ബംഗ്ലൂരു സൂര്യനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദാപുരയിൽ വെള്ളിയാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബസ് ഇടിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം