ഉടുമ്പൻചോല: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെടുങ്കണ്ടം സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിൽ സമരം നടത്തി
നിര്‍ത്തലാക്കിയ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക, പെന്ഷന് പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. കെസിഎസ്പിഎ സംസ്ഥാന പ്രസിഡന്റ് എം സുകുമാരന്‍ സമരം ഉദ്ഘാടനം ചെയ്തു. മന്ത്രിയും ബോര്‍ഡും പെന്‍ഷനേഴ്സിന്റെ ഉന്നമനത്തിനായി നടപടി സ്വീകരിയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് കെ സി ചാക്കോ, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്, ജില്ലാ ട്രഷറര്‍ പി എന്‍ സുകു, താലൂക്ക് സെക്രട്ടറി കെ ജി ആര് മേനോന്, ടി വി എബ്രഹാം, പി ബാലചന്ദ്രന്, വി കെ ഉഷ, കെ ലളിതാഭായി തുടങ്ങിയവര്‍ സംസാരിച്ചു.