കൊല്ലം: ചന്ദനത്തോപ്പിലെയും മേവറത്തെയും സിസിടിവിയിൽ കുടുങ്ങിയ മോഷ്ടാവ് കൊല്ലം നഗരത്തിൽ പട്ടാപ്പകൽ മറ്റൊരു മോഷണത്തിനിടെ പിടിയിൽ
Kollam, Kollam | Sep 14, 2025 കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു മൊബൈല്‍ കടയില്‍ നിന്നും പകല്‍ സ്ഥാപനം തുറന്നിരിക്കുകവെ ആളില്ലാത്ത സമയം നോക്കി കടയ്ക്കുള്ളില്‍ കടന്ന് പൈസ മോഷ്ടിച്ചു കൊണ്ടുപോയ പ്രതി പോലീസിന്റെ പിടിയിലായി. നെടുമ്പന കുടപ്പാടത്ത് പറവിളവീട്ടില്‍ അബ്ദുള്‍ സെയ്ദലി(20) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.