മുകുന്ദപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ ഉത്സവ ദീപാലങ്കാരത്തിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു
കൂടല്‍മാണിക്യം ഉത്സവത്തിന്റെ ബഹുനില പന്തല്‍ കാല്‍നാട്ടുകര്‍മം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നിര്‍വഹിക്കും. പന്തലിന്റെയും ദീപാലങ്കാരത്തിന്റെയും മോഡല്‍ ദേവസ്വം ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.കഴിഞ്ഞ വര്‍ഷങ്ങളേത് പോലെ ഇത്തവണയും തിരുവുത്സവം വര്‍ണ്ണാഭമാക്കുന്നതിനായി കുട്ടന്‍കുളത്തിന് സമീപം നൂറ് അടിയോളം ഉയരത്തിലുള്ള ബഹുനില പന്തലും ക്ഷേത്രം വരെ ദേവി ദേവന്‍മാരുടെ കൂറ്റന്‍ കട്ടൗട്ടുകളും ഒരുക്കുന്നതിനായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.