ദേവികുളം: മറയൂരിലെ ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം മേഷ്ടിച്ച 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
തേനി മണിയന്കരണ്പെട്ടി സ്വദേശി വേളാങ്കണ്ണി, ഉത്തമപാളയം രംഗനാഥപുരം സ്വദേശി കുമരേശന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് പുലര്‍ച്ചെയാണ് മറയൂര്‍ വാഗുവരൈ എസ്റ്റേറ്റിലെ കാളിയമ്മന്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള 21 കിലോ തൂക്കം വരുന്ന വിഗ്രഹത്തിന് ലക്ഷങ്ങള്‍ വിലമതിയ്ക്കും. സംഭവത്തിന് ശേഷം മുന്നാര്‍ ഡിവൈഎസ്പി ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. വിഗ്രഹം ബോഡിനായ്ക്കന്നൂരില്‍ നിന്ന് കണ്ടെത്തി.