ഏറനാട്: കളക്ടറേറ്റിൽ വിവരാവകാശ കമ്മീഷൻ സിറ്റിങ് നടന്നു, വിവരം ലഭ്യമല്ലെന്ന് മറുപടി നൽകിയാൽ നടപടിയെന്ന് വിവരാവകാശ കമ്മീഷണർ
ഫയലുകളും രേഖകളും ക്രമപ്പെടുത്തി സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്കാണെന്നും വിവരം ലഭ്യമല്ല എന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയാൽ ഓഫീസ് മേധാവിക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ്. മലപ്പുറം കലക്ടറേറ്റ് കോൺഫറസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം നഗരസഭയിലെ ചീനിത്തോട് ഡ്രെയിനേജ് വൃത്തിയാക്കിയില്ലെങ്കിൽ അതു സംബന്ധിച്ച രേഖ നൽകണം.