നിലമ്പൂർ: തുവ്വൂർ തറക്കൽ എ യു പി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിന് മതിൽ കെട്ടാൻ ശ്രമം,തടഞ്ഞ് നാട്ടുകാർ
ഗ്രൗണ്ടിന് ചുറ്റും മതിൽ കെട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു, തൂവൂരിലാണ് സംഭവം,തുവ്വൂർ തറക്കൽ എ യു പി സ്കൂളിന് സമീപത്തെ ഗ്രൗണ്ടാണ് സ്കൂൾ മാനേജർ മതിൽ കെട്ടാൻ ശ്രമിച്ചത് ,ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. നാട്ടുകാർ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി, പുറമ്പോക്ക് സ്ഥലം വ്യാജ രേഖകൾ ഉപയോഗിച്ച് കയ്യേറിയത് എന്ന് നാട്ടുകാർ ആരോപിച്ചു.