കൊണ്ടോട്ടി: മുതുവല്ലൂർ പഞ്ചായത്ത് ഹർ ഘർ ജൽ പദ്ധതി സമർപ്പണവും പ്രഖ്യാപനവും മന്ത്രി റോഷി അഗസ്റ്റിൻ മുണ്ടക്കുളത്ത് നിർവ്വഹിച്ചു.
ജലജീവന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണെന്നും മലപ്പുറം ജില്ലയില്‍ മാത്രം ഇതിനായി കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ഉള്‍പ്പെടുത്തി 5987 കോടിയുടെ പ്രവൃത്തികളാണ് നടക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജില്ലയിലെ ആദ്യ ഹര് ഘര്‍ ജല്‍ പഞ്ചായത്ത് പ്രഖ്യാപനത്തിനായി കൊണ്ടോട്ടിയില്‍ മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളം അങ്ങാടി യില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി