മുകുന്ദപുരം: ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുവജന കൺവെൻഷൻ ടൗൺ ഹാളിൽ നടന്നു
യുവത്വം ആഗ്രഹിക്കുന്നത് മോദിയുടെ ഗ്യാരണ്ടി അല്ല, ഇന്ത്യൻ ഭരണത്തിൽ നിന്നും സംഘപരിവാറിന്റെ റീപ്ലേസ്മെന്റ് ആണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഓ ജെ ജനീഷ്. ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടത്തി. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ മുഖ്യാതിഥിയായി പങ്കെടുത്തു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.