മുകുന്ദപുരം: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തിരുവുത്സവം ദീപാലങ്കാര പന്തലിന്റെ കാല്‍നട്ടല്‍ ചടങ്ങ് കുട്ടന്‍കുളത്തിന് സമീപം നടന്നു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തിരുവുത്സവം ദീപാലങ്കാര പന്തലിന്റെ കാല്‍നട്ടല്‍ ചടങ്ങ് കുട്ടന്‍കുളത്തിന് സമീപം നടന്നു.മുന്‍വര്‍ഷങ്ങളിലേത് പോലെ ധനകാര്യ സ്ഥാപനമായ ഐ സി എല്‍ ഫിന്‍കോര്‍പ് തന്നെയാണ് ഇത്തവണയും ദീപാലങ്കാരങ്ങള്‍ ഉത്സവത്തിനായി സമര്‍പ്പിക്കുന്നത്.ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആര്‍പ്പ് വിളികളോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അലങ്കരിച്ച പന്തലിന്റെ കാല്‍ കുട്ടംകുളം ജംഗ്ഷന് സമീപം എത്തിച്ചത്.