കൊല്ലം: കരിക്കോടുള്ള വീട്ടിലെ യുവാവിന്റെ ഹൈടെക് കഞ്ചാവ് കൃഷി പോലീസ് പൊക്കി
Kollam, Kollam | Sep 14, 2025 കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെ കിളികൊല്ലൂർ പോലിസ് അറസ്റ്റ് ചെയ്തു. കരിക്കോട് ശ്രുതി ക്ലബ്ബിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തേമ്പറ തൊടിയിൽ വീട്ടിൽ അനൂപ് 36 ആണ് അറസ്റ്റിൽ ആയത്. ഇയാളുടെ വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നുവെന്ന് വിശ്വസനീയമായ വിവരം കൊല്ലംസിറ്റി പോലിസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.