നിലമ്പൂർ: തിരുവാലിയിൽ ശല്യക്കാരായ 9 കാട്ടുപന്നികളെ വനം വകുപ്പിന്റെ അനുമതിയോടെ വെടിവെച്ചുകൊന്നു
തിരുവാലി പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ നടപടി ശക്തമാക്കി പഞ്ചായത്ത് അധികൃതരും വനം വകുപ്പും ശല്യക്കാരായ ഒൻപത് കാട്ടുപന്നികളെ ഇന്ന് പുലർച്ച് വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അംഗീകൃത ഷൂട്ടർമാരുടെയും നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 9 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.