ഏറനാട്: നെല്ലിക്കുത്ത് ആരംഭിച്ച ജനകീയ ആരോഗ്യ കേന്ദ്രം അഡ്വ. യു.എ ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കുകയാണെങ്കിൽ ഫണ്ട് വകയിരുത്തുമെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭക്ക് കീഴിലെ ആറാമത്തെ സെന്ററാണ് പ്രവർത്തനം ആരംഭിച്ചത്. നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിന് സമീപം വാടക കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നിവരെ എൻ.എച്ച്.എം മുഖേന നിയമിച്ചു. ആറ് ആരോഗ്യ കേന്ദ്രങ്ങളാണ് നഗരസഭക്ക് അനുവദിച്ചത്