കൊട്ടാരക്കര: നിലമേലിലെ സ്കൂൾ ബസ് അപകടത്തിന് കാരണം ബസ്സിന്റെ മോശം അവസ്ഥ, പരിക്കേറ്റ കുട്ടികളെ മന്ത്രി സന്ദർശിച്ചു
നിലമേലിലെ സ്കൂൾ ബസ് അപകടത്തിന് ബസിൻ്റെ മോശം അവസ്ഥയാണ് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ്. ഷോക്ക് അബ്സോർബർ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. സ്കൂളിന്റെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് കൊല്ലം എൻഫോഴ്സ്മെന്റ്റ് ആർടിഒ എ.കെ. ദിലു വ്യക്തമാക്കി. നിലമേൽ മാറാൻകുഴിയിലാണ് സംഭവം നടന്നത്. കുട്ടികളെ സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.