പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ മണ്ണാർമലയിലെ പുലി ഭീതി വനം വകുപ്പിന്റെ നിസംഗതക്കെതിരെ
മാനത്തുമംഗലം- മണ്ണാർമല റോഡ് നാട്ടുകാർ ഉപരോധിച്ചു.
പെരിന്തൽമണ്ണ മണ്ണാർമലയിലെ പുലി ഭീതി വനം വകുപ്പിന്റെ നിസംഗതക്കെതിരെ നാട്ടുകാർ റോഡ് ഉപരോധിച്ചു. മാനത്തുമംഗലം- മണ്ണാർമല റോഡ് ആണ് നാട്ടുകാർ ഉപരോധിച്ചത്. ഇന്നലെയും പ്രദേശത്ത് പുലിയെത്തിയിരുന്നു, പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂട്ടിലേക്ക് പുലി കയറുന്നില്ല അതിനാൽ തന്നെ പുലിയെ മയക്ക് വെടി വെച്ച് പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ മാസം മൂന്ന് തവണയാണ് പുലിയുടെ ദൃശ്യം നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത്