അടൂര്‍: ആരോഗ്യ മന്ത്രി രാജിവെക്കണം, മന്ത്രിയുടെ അങ്ങാടിക്കലിലെ വസതിയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി യുടെ നേതൃത്വത്തിൽ വീണ ജോർജിന്റെ കൊടുമൺ അങ്ങാടിക്കലെ വസതിയിലേക്ക്സംഘടിപ്പിച്ച മാർച്ചിൽ നേരിയ സംഘർഷം. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കലിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മന്ത്രിയുടെ വസതിയ്‌ക്ക് മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.