ദേവികുളം: മൂന്നാർ മാട്ടുപെട്ടി റോഡിൽ ഫ്ലവർ ഗാർഡന് എതിർവശത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ മോഷണം, സിസിടിവി ദൃശ്യം പുറത്ത്
മൂന്നോളം വഴിയോര കടകളില്‍ നിന്നായി ചോക്ലേറ്റും കരിക്കും പണവുമുള്‍പ്പെടെ മോഷണം പോയി. മോഷ്ടാവ് കടയില്‍ കയറുന്നതും കരിക്കുള്പ്പെടെയുള്ള സാധനങ്ങള്‍ എടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പതിനായിരം രൂപയുടെ നഷ്ടം ഉണ്ടായതായി കച്ചവടക്കാര്‍ പറഞ്ഞു. മുന്‍പും സമാനരീതിയില്‍ ഇവിടെ മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടിയിരുന്നു. പത്തിലധികം കടകളാണ് ഇവിടെയുള്ളത്. മോഷണത്തെ തുടര്‍ന്ന് കച്ചവടക്കാര്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.