നിലമ്പൂർ: നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിൽ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രിയങ്ക ഗാന്ധി എംപി സന്ദര്‍ശനം നടത്തി
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രിയങ്ക ഗാന്ധി എംപി സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് എംഎല്‍എമാരായ ആര്യാടന് ഷൗക്കത്ത്, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് VS ജോയ് എന്നിവരോടൊപ്പം പ്രിയങ്കാ ഗാന്ധി എത്തിയത്. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മധുകര്‍ റാവുത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ അവരെ സ്വീകരിച്ചു