പെരിന്തല്‍മണ്ണ: കുലുക്കല്ലൂർ ചുണ്ടമ്പറ്റയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം 14 പേർക്ക് പരിക്കേറ്റു
കുലുക്കല്ലൂർ ചുണ്ടമ്പറ്റയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 14 പേർക്ക് പരുക്കേറ്റു. പപ്പടപടി അൽബിർ സ്‌കൂളിലെ കുട്ടികൾക്കടക്കമുളളവർക്കാണ് പരുക്ക്. ഇവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോകളാണ് അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.