മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ അക്കയംപാടത്ത് റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു.
കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ അക്കയംപാടത്ത് റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപ വിലമതിക്കുന്ന റബ്ബർ ഷീറ്റുകൾ കത്തി നശിച്ചു. ഇന്ന് വൈകുന്നേരം അഞ്ചേകാലോട് കൂടിയായിരുന്നു തീപിടുത്തം. അക്കയംപാടം കമ്മളംകുന്നിൽ ഷഹലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ ഉണക്കുന്നതിനുള്ള പുകപ്പുരയ്ക്കാണ് തീപിടിത്തം ഉണ്ടായത്.