പെരിന്തല്‍മണ്ണ: പബ്ലിക് ഇമ്പാക്ട്, മണ്ണാർമലയിലെ പുലിയെ പിടികൂടാൻ വനംമന്ത്രിയുടെ ഉത്തരവ്, പ്രക്ഷോഭം ഫലം കണ്ടെന്ന് നാട്ടുകാർ #localissue
പെരിന്തൽമണ്ണ മണ്ണാർമലയിലെ പുലി ഭീതിക്ക് വനമന്ത്രിയുടെ പുതിയ ഉത്തരവിലൂടെ പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ മണ്ണാർമല നിവാസികൾ, പുതിയ ഉത്തരവിൽ ഏറെ സന്തോഷമുണ്ടെന്ന് വാർഡ് മെമ്പർ ഹൈദർ തോരപ്പ പറഞ്ഞു, പുലി ഭീതി പബ്ലിക് നിരവധിതവണ വാർത്തകൾ നൽകിയിരുന്നു,പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നിരവധിതവണ പ്രക്ഷോഭങ്ങളും നടന്നു. കഴിഞ്ഞദിവസം വനം വകുപ്പിന്റെ നിസംഗതക്കെതിരെ നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു,