സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ലീഗിന്റെ പ്രചാരണാർത്ഥം പര്യടനം നടത്തുന്ന പാസ് റിലേക്ക് മലപ്പുറം കോട്ടക്കുന്നിൽ സ്വീകരണം നൽകി. ‘ കോട്ടക്കുന്നിൽ നൽകിയ സ്വീകരണം പി ഉബ്ദൈുള്ള എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ സംസാരിച്ചു. റിലേയുടെ ഭാഗമായി ഷൂട്ടൗട്ട് ചലഞ്ചും ഫ്‌ളാഷ് മോബും നടന്നു. ഷൂട്ടൗട്ടിൽ ഗോൾ നേടുന്നവർക്ക് ടീഷർട്ട്, തൊപ്പി തുടങ്ങിയവ സമ്മാനമായി നൽകി.