കൊണ്ടോട്ടി: അവസരങ്ങളുടെ പുതുലോകം തുറന്ന് മെഗാ തൊഴിൽമേള, EMEA കോളേജിൽ ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു
മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തിൽ കേവലം പാഠപുസ്തക ങ്ങളിലെ അറിവുകൾക്കപ്പുറം മാറ്റങ്ങളെ മനസ്സിലാക്കി സാങ്കേതിക വൈദഗ്ധ്യമുള്ള വരായി ജോലിയെ സമീപിക്കാൻ കഴിയണ മെന്ന് രാജ്യസഭാംഗം അഡ്വ.ഹാരിസ്ബീരാൻ MP പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച്, മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ഇ എം ഇ എ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പ്രയുക്തി 2025 മെഗാ തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം പി.