ദേവികുളം: മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച അടിമാലി ലക്ഷംവീട് ഭാഗത്ത് ദേശീയപാത 85 വഴി വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങി
രാവിലെ മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഒറ്റവരിയായിട്ടാണ് ഇരുവശങ്ങളിലേക്കും വാഹനഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. ശക്തമായ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായാല്‍ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളോടെയാണ് വാഹനഗതാഗതം പുനരാരംഭിച്ചിട്ടുള്ളത്. ദുരന്തശേഷം പതിനാലാമത്തെ ദിവസമാണ് റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കിയിട്ടുള്ളത്. റോഡിലെ മണ്ണ് നീക്കിയെങ്കിലും സംരക്ഷണഭിത്തി നിര്‍മ്മാണമടക്കം സുരക്ഷ ഉറപ്പാക്കുന്ന മറ്റ് ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതായി ഉണ്ട്.