കോഴഞ്ചേരി: ശബരിമല വിഷയത്തിൽ
സമഗ്ര അന്വേഷണം വേണം; ആറന്മുള തിരുവാഭരണം കമ്മിഷണര്‍ ഓഫീസിലേക്ക് VHP യുടെ നാമജപയാത്രയും ധര്‍ണയും
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ആറന്മുള തിരുവാഭരണം കമ്മിഷണര്‍ ഓഫീസിലേക്ക് നാമജപ യാത്രയും ധർണയും നടത്തി.ശബരിമല മോഷ്ടിക്കുന്നവരെ കണ്ടെത്തണമെന്നും ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ കര്‍ശന നടപടിയും സമഗ്രാന്വേഷണവും വേണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നുമുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.സ്വര്‍ണപ്പാളി വിവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.