നിലമ്പൂർ: എടവണ്ണയിൽ ആയുധശേഖരം കണ്ടെത്തിയത്തിൽ ദേശീയ ഏജൻസികൾ അന്വേഷിക്ക ണമെന്ന് BJP ജില്ലാ പ്രസിഡന്റ് രശ്മിനാഥ് നിലമ്പൂരിൽ പറഞ്ഞു
എടവണ്ണയിൽ വൻ ആയുധശേഖരം കണ്ടെത്തിയത്തിൽ ദേശീയ ഏജൻസികൾ അന്വേഷിക്കണമെന്ന് ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി ആർ രശ്മിനാഥ് ആവശ്യപ്പെട്ടു, ബിജെപി ഇത് ഗൗരവമായാണ് എടുക്കുന്നത്, എങ്ങനെയാണ് ഇയാൾക്ക് ഇത്തരത്തിൽ ആയുധങ്ങൾ സൂക്ഷിക്കാനുള്ള ധൈര്യം ലഭിച്ചതെന്നും ആരാണ് ഇതിന് അനുമതി നൽകിയതെന്നും ആർക്കൊക്കെ തോക്കുകൾ കൈമാറി എന്നും വ്യക്തമായി അന്വേഷിക്കണമെന്നുംഇത് ദേശീയ അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു