ഏറനാട്: യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് മർദ്ദനം, കൊടുംക്രൂരതയെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ കാരാത്തോട് പറഞ്ഞു
പോലീസിലെ ഒരു വിഭാഗം മാത്രം ജന സൗഹൃദം ആയാൽ പോര. മുഴുവൻ പോലീസിന്റെ നയവും മാറണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി MLA, കൊടും ക്രൂരതയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.സർക്കാർ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്, സിസിടിവി ഉള്ള ഭാഗത്ത് വെച്ച് ഇങ്ങനെ മർദ്ദിച്ചുവെങ്കിൽ ഇല്ലാത്ത ഭാഗത്ത് ഇതിലേറെ നടന്നിട്ടുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു,ശക്തമായ നടപടിയാണ് വേണ്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ UDF സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.