പൊന്നാനി: പെരുമ്പടപ്പ് പുത്തൻപള്ളി ജാറം 114-ാമത് ആണ്ടു നേർച്ചക്ക് തുടക്കം, ഉദ്ഘാടന സംഗമം സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു
പെരുമ്പടപ്പ് പുത്തൻപള്ളി ജാറം 114ാമത് ആണ്ടു നേർച്ചക്ക് തുടക്കം. സമൂഹ സിയാറത്ത്, ഉദ്ഘാടന സമ്മേളനം, സനദ് ദാന സമ്മേളനം, സാംസ്കാരിക സമ്മേളനം, അനുസ്മരണ സംഗമം, അന്നദാനം, സമാപന പ്രാർഥന എന്നിവയാണ് നേർച്ചയോടനുബന്ധിച്ച് നടത്തുന്നത്. വിവിധ മഖാമുകളിൽ സമൂഹ സിയാറത്ത് നടത്തിയാണ് നേർച്ചക്ക് ആരംഭം കുറിച്ചത്. വൈകിട്ട് നടന്ന ഉദ്ഘാടന സംഗമം സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. എ.സി ഉസ്മാൻ അധ്യക്ഷനായി.