കോഴഞ്ചേരി: ഓമല്ലൂരിൽ നായയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച്‌മരിച്ചു;പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും.
ഓമല്ലൂരിൽ.നായ കടിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു. ഓമല്ലൂര്‍ മണ്ണാറമല കളര്‍ നില്‍ക്കുന്നതില്‍ കെ.മോഹനന്റെ ഭാര്യ കൃഷ്ണമ്മ (57) ആണ് മരിച്ചത്. കഴിഞ്ഞ മാസം നാലിന് കൃഷ്ണമ്മയെ നായ കടിച്ചിരുന്നു. പുരികത്താണ് നായയുടെ കടിയേറ്റത്. വാക്‌സിനേഷനും പൂര്‍ത്തിയാക്കിയിരുന്നു.ഇതിനിടെ മൂന്നു ദിവസം മുൻപ് കൃഷ്ണമ്മയെ പനി ബാധിച്ച് ഗുരുതരാവസഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കേ ഇന്നാണ് മരിച്ചത്. പേവിഷ ബാധയുണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും.