ഏറനാട്: അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തലവൻ അരീക്കോട് സ്വദേശി അറബി അസീസിന്റെ ലക്ഷങ്ങൾ വിലയുള്ള സ്വത്തുക്കൾ കണ്ടുകെട്ടി
ബംഗളൂരുവിൽ നിന്നും എത്തിച്ച MDMA വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവൻ അരീക്കോട് പൂവത്തിക്കൽ സ്വദേശി അറബി അസീസ് എന്ന പൂളക്കചാലിൽ അസീസ് ലഹരി വില്പനയിലൂടെ സമ്പാദിച്ച സ്വത്തുവകകളും ബന്ധുക്കളുടെ പേരിൽ സമ്പാദിച്ച സ്വത്തുവകകളും കണ്ടുകെട്ടുകയും ബന്ധുക്കളുടെ പേരിൽ ഉള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മഗ്ളേഴ്സ് ആൻ്റ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോരിറ്റിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.