മണ്ണാർക്കാട്: വടക്കുമണ്ണം സ്വദേശിയുടെ വീഴാറായ കെട്ടിടത്തിന് നികുതിയടക്കാൻ ആവശ്യപ്പെട്ട .സംഭവത്തിൽ നഗരസഭാ സെക്രട്ടറി .സ്ഥലം സന്ദർശിച്ചു
പഴയ വീടിനും ഇടിഞ്ഞു വീഴാറായ കെട്ടിടത്തിനും നഗരസഭ 7.6 ലക്ഷം നികുതി അടക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രത്യേക കേസ് ആയി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് സ്ഥലം സന്ദർശിച്ച നഗരസഭാ സെക്രട്ടറി പറഞ്ഞു.വടക്കുമണ്ണo സ്വദേശി നാരായണസ്വാമിക്കാണ് പഴയ വീടിനും വീഴാറായ കെട്ടിടത്തിനും ചേർത്ത് 7.6 ലക്ഷം രൂപ നികുതിയടക്കാൻ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് അയച്ചത്. വീടിന് 2.25 ലക്ഷവും വീഴാറായ കെട്ടിടങ്ങൾക്ക് അഞ്ചര ലക്ഷവും അടക്കാനായിരുന്നു ആവശ്യം.