മൂവാറ്റുപുഴ: മൂവാറ്റുപുഴ കാക്കനാട് റോഡിൽ മുടവൂർ പള്ളിത്താഴത്ത് കെഎസ്ആർടിസി ബസും സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം
മൂവാറ്റുപുഴ കാക്കനാട് റോഡിൽ കെഎസ്ആർടിസി ബസും സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം അപകടത്തിൽ പത്തോളം പേർക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം സംഭവിച്ചത് മുടവൂർ പള്ളിത്താഴത്താണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർദിശയിൽ വരികയായിരുന്ന സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ ഇരു ബസ്സിന്റെയും മുൻഭാഗം തകർന്നിട്ടുണ്ട്, യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല