നിലമ്പൂർ: സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ പി.വി അബ്ദുൽ വഹാബ് എംപി നിർവഹിച്ചു.
സ്ത്രീയുടെ ആരോഗ്യമാണ് കുടുംബത്തിന്റെ ആരോഗ്യമെന്നും അതോടൊപ്പം സമൂഹവും ആരോഗ്യമുള്ളതാവുമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി. ആരോഗ്യവകുപ്പും ആരോഗ്യ കേരളം മലപ്പുറവും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീ (ആരോഗ്യമുള്ള സ്ത്രീകള്‍, ശക്തമായ സമൂഹം) ക്യാംപയിന്റെ ഭാഗമായുള്ള 'സ്ത്രീ' ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ ഗവണ്മെന്റ് ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.