മണ്ണാർക്കാട്: മണ്ണാർക്കാട് വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി കാരാകുറുശ്ശി ചുള്ളിമുണ്ടാ സ്വദേശിയായ യുവാവ് ടേബിളിന്റെ ചില്ല് അടിച്ച് തകർത്തു
വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്ന പരാതിയിൽ യുവാവ് മണ്ണാർക്കാട് വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി ടേബിളിന്റെ ചില്ല് അടിച്ചു തകർത്തു.കാരാകുറുശ്ശി ചുള്ളിമുണ്ട സ്വദേശി മുഹമ്മദ് ഹാരിഫ് ആണ് ജല അതോറിറ്റി ഓഫീസിൽ എത്തി ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിക്കുകയും ചില്ല് തകർക്കുകയും ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. ഏറെ നേരം പ്രകോപിതനായി സംസാരിച്ച ഹാരിഫ് ഇതിനിടെ ഓഫീസിലെ ടേബിളിന്റെ ചില അടിച്ച് തകർക്കുകയായിരുന്നുവെന്ന് എ ഇ ശാലി സുന്ദരൻ പറഞ്ഞു.